ന്യൂഡല്‍ഹി: വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്.
ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തിലാണ് വായ്പാ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മുതല്‍ മെയ് 31വെരയാണ് ആദ്യഘട്ടമായി ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില് ഇത് മൂന്നുമാസംകൂടി നീട്ടി. ഇതുപ്രകാരം വായ്പ തിരിച്ചവ് ഓഗസ്റ്റ് 31വരെ നീട്ടിവെയ്ക്കാനുള്ള സൗകര്യമാണ് നല്കിയത്.
അതിനാല്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ഭവന വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യസ വായ്പകള്‍ തുടങ്ങിയുടെ എല്ലാം തിരിച്ചടവും സെപ്തംബര്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലാകും.
കോവിഡ് പ്രതിസന്ധിയിലായതോടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ജോലി നഷ്ടപ്പെട്ടവരുടെ ലോണ്‍ തിരിച്ചടവിന് സാവകാശം നല്‍കാന്‍ വ്യവസ്ഥ വേണം എന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഇത് തള്ളിയിട്ടുണ്ട്.
Discussion about this post