മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14361 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7,47,995 ആയി ഉയര്‍ന്നു.
14,361 new #COVID19 cases and 331 deaths reported in Maharashtra today. The total number of positive cases now stands at 7,47,995 including 1,80,718 active cases, 5,43,170 recoveries and 23,775 deaths: State Health department pic.twitter.com/Om3UaKaR12
— ANI (@ANI) August 28, 2020
കഴിഞ്ഞ ദിവസം 331 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 23,775 ആയി. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 5,43,170 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.62 ശതമാനമാണ് ഇപ്പോള്‍. 180718 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 39,32,522 സാംപിളുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ പരിശോധിച്ചത്.
അതേസമയം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 4,09,238 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ്. പുതുതായി 102 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ ആകെ മരണസംഖ്യ 7,050 ആയി ഉയര്‍ന്നു. നിലവില്‍ 52,506 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3,49,682 പേരാണ് രോഗമുക്തി നേടിയത്.
5,996 new #COVID19 cases, 5,752 recoveries & 102 deaths reported today in Tamil Nadu. Total tally of COVID cases rises to 4,09,238 including 52,506 active cases, 3,49,682 recovered cases & 7,050 deaths till date: State Health Department pic.twitter.com/ctCYMGsCnm
— ANI (@ANI) August 28, 2020
Discussion about this post