ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപിയും തമിഴ്‌നാട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റുമായ എച്ച്.വസന്തകുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 10 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഒന്നാം മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന പൊന്‍ രാാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.
ഗൃഹോപകരണ വില്‍പന ശൃംഖലയായ വസന്ത് ആന്‍ഡ് കമ്പനിയുടെയും വസന്ത് ടി.വിയുടെയും സ്ഥാപകനായ വസന്തകുമാര്‍ തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയുമായിരുന്നു.
Discussion about this post