ഡെറാഡൂണ്‍: കനത്ത മഴയില്‍ മലയിടിഞ്ഞ് റോഡിലേക്ക്. ഉത്തരാഖണ്ഡിലാണ് സംഭവം. ചമോലി പുര്‌സാദി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലംബാഗര്‍ പ്രദേശത്താണ് കനത്തമഴയെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. കഴിഞ്ഞ 17 മണിക്കൂറായി ഈ ഹൈവേയിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ബദരീനാഥ് പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
#WATCH Uttarakhand: Badrinath National Highway blocked since last 17 hours due to landslide at Chamoli's Pursadi area following heavy rains in Lambagar & Bhannerpani.
National Highways & Infrastructure Development Corporation (NHIDCL) team's operation underway to open highway. pic.twitter.com/26f8T9gH4s— ANI (@ANI) August 28, 2020
അന്നും വാഹന ഗതാഗതം തടസ്സപ്പട്ടിരുന്നു. നിലവില്‍ ഹൈവേയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുളള തീവ്രശ്രമത്തിലാണ് നാഷണല്‍ ഹൈവേ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
Discussion about this post