ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ പരസ്യം ചെയ്യുന്നവരില്‍ ബിജെപി മുന്നിലേന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബിജെപി പരസ്യയിനത്തില്‍ ഫേസ്ബുക്കിന് നല്‍കിയത് 4.61 കോടി രൂപയാണ്.ബിജെപിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള കൂടി പരിഗണിച്ചാല്‍ തുക പത്ത് കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്. എഫ്ബിയുടെ സ്പെന്റിങ് ട്രാക്കറനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. വിദ്വേഷ പ്രസംഗം നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമാകുന്നതിന് ഇടയിലാണ് ഈ കണക്ക് പുറത്ത് വരുന്നത്.
മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി, ഭാരത് കി മന് കി ബാത്, നേഷന്‍ വിത്ത് നമോ എന്നീ പേരുകളിലുള്ള ബിജെപി അക്കൗണ്ടുകള്‍
ഫേസ്ബുക്കിന് ആകെ നല്‍കിയത് 4 കോടി 92 ലക്ഷം രൂപയാണ്.ബിജെപിയുടെ മറ്റ് അനുബന്ധ അക്കൗണ്ടുകളില്‍ നിന്ന് ആറ് കോടിയോളം രൂപയും നല്‍കിയിട്ടുണ്ട്. ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ തുക നല്കിയ ആദ്യ പത്ത് പരസ്യദാതാക്കളുടെ പട്ടികയിലാണ് ബിജെപി ഇടംപിടിച്ചത്. ബിജെപി നേതാവ് ആര്‍കെ സിന്‍ഹയുടെ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് 65 ലക്ഷം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ചിലവഴിച്ചത് ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയാണ്. ആംആദ്മി പാര്‍ട്ടി 69 ലക്ഷവും ഫേസ്ബുക്കിന് പരസ്യയിനത്തില്‍ നല്കി. എഫ്ബിയുടെ സ്പെന്റിങ് ട്രാക്കറനുസരിച്ച് ഓഗസ്റ്റ് ഇരുപത്തിനാല് വരെയുള്ള കണക്കാണിത്.
Discussion about this post