കര്‍ണാടക: ടിപ്പു സുല്‍ത്താനെ പുകഴ്ത്തി ബിജെപി നേതാവ്. ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്റെ മകനാണെന്നും നേതാവ് പറയുന്നു. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം എഎച്ച് വിശ്വനാഥാണ് ടിപ്പു സുല്‍ത്താനെ വാഴ്ത്തി രംഗത്ത് വന്നത്. ‘ ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയിലോ, ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. ടിപ്പു ഈ മണ്ണിന്റെ മകനാണ്. നമ്മള് അദ്ദേഹത്തെ ഏതെങ്കിലും ഒരു ജാതിയിലേക്കോ മതത്തിലേക്കോ ആയി കുറയ്ക്കരുത്,’ വിശ്വനാഥ് പറയുന്നു.
ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കണമോ എന്ന വിഷയത്തിലാണ് നേതാവിന്റെ പ്രതികരണം. കുട്ടികള്‍ ടിപ്പു സുല്‍ത്താനെയും മഹാത്മാ ഗാന്ധിയെയും പോലെയുള്ളവരെ പറ്റി പഠിക്കണം. ഇത് രാജ്യത്തിന് ഒരു അഭിമാന ബോധം നല്‍കും,’ വിശ്വനാഥ് പറഞ്ഞു.
ബിജെപിയില്‍ ചേരുന്നതിനു മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലായിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരില്‍ നിന്നും ബിജെപിയിലേയ്ക്ക് ചേക്കേറിയ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് വിശ്വനാഥും.
Discussion about this post