ന്യൂഡല്‍ഹി: കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി കുറിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 75760 പേര്‍ക്കാണ്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3310235 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1023 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 60472 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 725991 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2523772 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post