ചെന്നൈ: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി യുജി, പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
സപ്ലിമെന്ററി പേപ്പറുകളിലടക്കം ഓള്‍ പാസ് നല്‍കാനാണ് നിര്‍ദേശം. പരീക്ഷാഫീസ് അടച്ച എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കാനാണ് നിര്‍ദേശം. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നല്‍കുക.
അതേ സമയം ജെഇഇ, നീറ്റ് പരീക്ഷകള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പ്രാവശ്യം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളായി പരിഗണിക്കേണ്ട ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. നിലവില്‍ പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.