മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി ഏക്നാഥ് ഷിന്‍ഡെ. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട രണ്ട് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും താന്‍ മേല്‍നോട്ടം വഹിക്കുന്ന സന്നദ്ധ സംഘടന വഹിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഷിന്‍ഡെ അറിയിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് മഹദ് ടൗണിലെ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം ഉണ്ടായത്. അപകടത്തില്‍ പതിനാറ് പേരാണ് മരിച്ചത്. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് കോണ്‍ക്രീറ്റ് അവശിഷ്ടള്‍ക്കിടയില്‍ നിന്ന് ആണ്‍കുട്ടികളില്‍ ഒരാളായ മൊഹമ്മദ് ബാങ്കിയെ നിസാര പരിക്കുകളോടെ രക്ഷാപ്രവവര്ത്തകര് പുറത്തെടുത്തത്.
Discussion about this post