മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി സംബന്ധിച്ച കേസില്‍ മറ്റൊരു വഴിത്തിരിവ്. ഇഡിക്കും സിബിഐക്കും പുറമെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തു. സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇത്തരത്തിലൊരു നീക്കം.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി പിടിച്ചെടുത്ത നടി റിയ ചക്രവര്‍ത്തിയുടെ ഫോണില്‍ നിന്ന് അയച്ചതെന്ന് പറയപ്പെടുന്ന വാട്‌സ് ആപ്പ് ചാറ്റുകളുടെ കൂടി പശ്ചാത്തലത്തിലാണ് എന്‍സിബിയുടെ ഇടപെടല്‍. അതേസമയം സുശാന്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാരും സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമിതമായി മരുന്നുകള്‍ നല്‍കിയതാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതുവഴി പണം തട്ടിയെടുക്കാന്‍ നടി റിയ ശ്രമിച്ചെന്നുമാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം. അതേസമയം കേസ് അന്വേഷിക്കുന്ന സിബിഐ റിയയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Discussion about this post