ന്യൂഡൽഹി: കൊവിഡ് 19 രോഗവ്യാപനം കുറയ്ക്കുന്നതിന് എൻ95 മാസ്‌കുകൾ ഏറ്റവും ഫലപ്രദമാണെന്ന് ഇന്ത്യൻ ഗവേഷകർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരടങ്ങിയ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചുമ, തുമ്മൽ എന്നിവയ്ക്കിടെ പുറത്തുവരുന്ന എയ്‌റോസോൾ തുള്ളികൾ വഴിയാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ചുമയുടെ തിരശ്ചീന വ്യാപനം തടയുന്നതിന് എൻ95 മാസ്‌കുകൾ ഫലപ്രദമെന്നും ഇവർ പഠനത്തിൽ കണ്ടെത്തി.
ഐഎസ്ആർഒയിൽ നിന്നുള്ള പദ്മനാഭ പ്രസന്ന സിംഹ, ശ്രീജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവസ്‌കലർ സയൻസ് ആൻഡ് റിസർച്ചിലെ പ്രസന്ന സിംഹ മോഹൻ റാവു തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ഫിസിക്‌സ് ഓഫ് ഫഌയിഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൻ9 5 മാസ്‌കുകൾ ഒരു ചുമയുടെ പ്രാരംഭ ചലനവേഗത 10 ഘടകമായി വരെ കുറയ്ക്കുകയും അതിന്റെ വ്യാപനം 0.1 മുതൽ 0.25 മീറ്റർ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആവരണമില്ലാത്ത ചുമ മൂന്ന് മീറ്റർ വരെ വ്യാപിക്കാമെങ്കിലും ഒരു സാധാരണ ഡിസ്‌പോസിബിൾ മാസ്‌കിന് പോലും ഇത് 0.5 മീറ്ററിലേക്ക് താഴ്ത്താൻ സാധിക്കും- ഗവേഷകർ പറയുന്നു.
Discussion about this post