ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കെതിരെയാണ് പുതിയ തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. റിയയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകൾ റിയ ഉപയോഗിക്കുകയും സുശാന്തിന് നൽകുകയും ചെയ്തതായാണ് വ്യക്തമാകുന്നതെന്ന് ടൈംസ് നൗ ആണ് റിയയുടെ സന്ദേശങ്ങൾ പുറത്ത് വിട്ടുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലർമാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ കൈയ്യിൽ എംഡി ഉണ്ടോ? റിയ ?ഗൗരവിനോട് ചോദിക്കുന്നു. ശ്രുതിയുമായി സംസാരിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാനും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. റിയയും ജയയും തമ്മിലുള്ള ചാറ്റ് ആണിത്. സഹായം എത്തിച്ചതിന് ജയയോട് നന്ദിയും പറയുന്നുണ്ട്. മറ്റൊരു ചാറ്റിൽ സുശാന്തിന് ലഹരി നൽകുന്നതിനെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.
നാല് തുള്ളി ചായയിൽ ഒഴിച്ചു നൽകൂ, അദ്ദേഹം രുചിക്കട്ടെ. കിക്ക് ആകാൻ 40 മിനിട്ട് കാത്തുനിൽക്കൂവെന്നുമാണ് ജയ ഷാ റിയയോട് പറയുന്നത്.
മിറാൻഡ സുഷി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് സാധനം തീർന്നു എന്ന സന്ദേശം റിയയ്ക്ക് വന്നിട്ടുണ്ട്. നിങ്ങൾ ഷോവിക്കിന്റെ( റിയയുടെ സഹോദരൻ) സുഹൃത്തിനോട് ചോദിക്കൂ എന്നാണ് റിയ അവരോട് പറയുന്നത്.
അതേസമയം, ലഹരി ഉപയോഗത്തിന്റേയും കടത്തിന്റെയും ഈ സന്ദേശങ്ങൾ പുറത്തെത്തിയതോടെ റിയയ്‌ക്കെതിരേയുള്ള പ്രതിഷേധം ശക്തമാവുകയാണ്. ഇത് ക്രിമിനൽ കുറ്റമാണെന്നും റിയയ്‌ക്കെതിരെ സിബിഐ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃതിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, റിയ ലഹരിമരുന്ന് ഇതേവരെ ഉപയോഗിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി റിയയുടെ അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ രംഗത്ത് വന്നിട്ടുണ്ട്.
Narcotics link in SSR death? WhatsApp chat exposes the 'drug conspiracy'.
CLINCHER part of CHAT 5: 'Use 4 drops in tea, let him sip it …. Give it 30-40 mins to kick in', Jaya Saha to Rhea.
Rahul Shivshankar with details on @thenewshour with Navika Kumar. | #RheaDrugsChat pic.twitter.com/2TdzxIxA6L
— TIMES NOW (@TimesNow) August 25, 2020
Discussion about this post