ചെന്നൈ: തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5951 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 391303 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6998 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6721 ആയി ഉയര്‍ന്നു. നിലവില്‍ 52128 ആക്ടീവ് കേസുകളാണ് ഉള്ളത്.
Tamil Nadu reports 5,951 new COVID-19 cases, 6,998 recoveries and 107 deaths, taking active cases to 52,128, recoveries to 3,32,454 and deaths to 6,721: State Health Department pic.twitter.com/yFizQ7OO8E
— ANI (@ANI) August 25, 2020
കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8161 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 291826 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 82410 ആക്ടീവ് കേസുകളാണ് ഉള്ളത്.
8,161 new #COVID19 positive cases, 6,814 discharges and 148 deaths reported in Karnataka today. With this, total cases now at 2,91,826 including 2,04,439 discharges, 82,410 active cases and 4,958 deaths: State Health Department pic.twitter.com/kXQDhOCAr9
— ANI (@ANI) August 25, 2020
അതേസമയം ആന്ധ്രപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9927 പേര്‍ക്കാണ്. 92 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 371639 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 89932 ആക്ടീവ് കേസുകളാണ് ഉള്ളത്.