മണിപ്പൂരില്‍ സാമൂഹ്യക്ഷേമ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇംഫാല്‍: മണിപ്പൂര്‍ സാമൂഹ്യക്ഷേമ, സഹകരണ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെംചാ കിപ്‌ഗെനിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിസവങ്ങളായി താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

”കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്തി, റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്”, നെംചാ കിപ്‌ഗെന്‍ ട്വീറ്റ് ചെയ്തു.

Exit mobile version