കിങ്സ്റ്റണ്‍: എട്ട് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും സ്പ്രിന്ററുമായ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് 34-ാം ജന്മദിനം ആഘോഷിച്ച ബോള്‍ട്ട് സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.
ഇതിനു പിന്നാലെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21-ന് സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടത്തിയ പാര്‍ട്ടിയില്‍ ഇംഗ്ലണ്ടിന്റെ മാഞ്ചെസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്, ബയേര്‍ ലെവര്ക്കൂസന് താരം ലിയോണ്‍ ബെയ്ലി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Stay Safe my ppl
pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020
Discussion about this post