ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 60975 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3167324 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 848 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 58390 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 704348 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2404585 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 693398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 212 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5851 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 283665 ആയി ഉയര്‍ന്നു. 130 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4810 ആയി ഉയര്‍ന്നു. 8061 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 197625 ആയി ഉയര്‍ന്നു. നിലവില്‍ 81211 ആക്ടീവ് കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ 5967 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 97 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതുവരെ 385352 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 6614 പേരാണ് മരിച്ചത്. നിലവില്‍ 53282 ആക്ടീവ് കേസുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്
India's #COVID19 case tally crosses 31 lakh mark with 60,975 fresh cases and 848 deaths in the last 24 hours.
The #COVID19 case tally in the country rises to 31,67,324 including 7,04,348 active cases, 24,04,585 cured/discharged/migrated & 58,390 deaths: Ministry of Health pic.twitter.com/X0tb6dYInC
— ANI (@ANI) August 25, 2020
Discussion about this post