ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5851 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 283665 ആയി ഉയര്‍ന്നു.
130 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4810 ആയി ഉയര്‍ന്നു. 8061 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 197625 ആയി ഉയര്‍ന്നു. നിലവില്‍ 81211 ആക്ടീവ് കേസുകളാണ് ഉള്ളത്.
5851 new #COVID19 positive cases, 8061 discharges and 130 deaths reported in Karnataka. Total number of cases now at 283665 including 197625 discharges, 81211 active cases and 4810 deaths: pic.twitter.com/zmdeRh0caN
— ANI (@ANI) August 24, 2020
അതേസമയം തമിഴ്‌നാട്ടില്‍ 5967 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 97 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതുവരെ 385352 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 6614 പേരാണ് മരിച്ചത്. നിലവില്‍ 53282 ആക്ടീവ് കേസുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്.
Tamil Nadu reports 5,967 new COVID-19 cases and 97 deaths today, taking total cases to 3,85,352 including 3,25,456 discharges and 6,614 deaths. Number of active cases stands at 53,282: State Health Department pic.twitter.com/oekKuMd0Ie
— ANI (@ANI) August 24, 2020