പനജി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന്റെ ആരോഗ്യനില മോശമായി തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു തുടങ്ങിയെന്നും ഡല്‍ഹി എയിംസില്‍നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.
പ്രതിരോധം, ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. 10 ദിവസം മുമ്പാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകണോ എന്നകാര്യം തിങ്കളാഴ്ച ഗോവയിലെത്തിയ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ലെ ഡോക്ടര്‍മാരാവും തീരുമാനം എടുക്കുക.
ഓഗസ്റ്റ് 12 ന് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയാനാണ് അധികൃതര്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Union Minister for AYUSH Shripad Naik is admitted to Manipal Hospital for last 10 days. From today morning his oxygen saturation has dropped. A team of doctors from AIIMS, Delhi will come here & decide on whether to shift Naik to Delhi for further treatment: Goa CM Pramod Sawant pic.twitter.com/TPFoCDN0Xc
— ANI (@ANI) August 24, 2020
Discussion about this post