മുംബൈ: അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തി, ഹിന്ദു മാതാചാരം വിവാഹം നടത്തി മുസ്ലിം യുവാവ്. സ്‌കൂപ്‌വൂപ്പിലാണ് മനസ് നിറയുന്ന കാഴ്ച. ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ വളര്‍ത്തി ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തിയാണ് ബാബാഭായ് പത്താന്‍ മാതൃകയായത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തിയ പത്താന്‍ വിവാഹപ്രായമായപ്പോള്‍ എല്ലാ വിവാഹച്ചെലവുകളും മുടക്കി ഇവരെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. പത്താന്റെയും സഹോദരിമാരുടെയും കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
അതേസമയം, സഹോദരന്മാര്‍ ഇല്ലാതിരുന്നതിനാല്‍ ഈ പെണ്‍കുട്ടികള്‍ പത്താനെ സഹോദരനായി കണക്കാക്കിയിരുന്നു എന്നും അമ്മാവന്റെ ചുമതല വഹിച്ച് പത്താന്‍ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.
Muslim man Bababhai Pathan, from Ahmednagar, Maharashtra, has adopted two orphan sisters & wedded them from his own expenses according to the Hindu rituals. He has been widely praised for his humanitarian work across the country. pic.twitter.com/zLIQP76JnS
— Aarif Shah (@aarifshaah) August 23, 2020
Discussion about this post