രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 61000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 836 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 61408 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3106349 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 836 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 57542 ആയി ഉയര്‍ന്നു. ഇതുവരെ 2338036 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,441 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,82,383 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. മുംബൈയില്‍ മാത്രം 34 പേരാണ് മരിച്ചത്. 3.26 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്.

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5975 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 379385 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6517 ആയി ഉയര്‍ന്നു. അതേസമയം കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5938 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 277814 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 2126 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. കഴിഞ്ഞ ദിവസം 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4683 ആയി ഉയര്‍ന്നു.

Exit mobile version