ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5975 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 379385 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6517 ആയി ഉയര്‍ന്നു. നിലവില്‍ 53541 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 319327 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Tamil Nadu reported 5,975 new COVID-19 cases, 6,047 recoveries and 97 deaths today, taking total cases to 3,79,385 including 3,19,327 discharges and 6,517 deaths. Number of active cases stands at 53,541: State Health Department pic.twitter.com/u5C0zvyiVW
— ANI (@ANI) August 23, 2020
അതേസമയം കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5938 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 277814 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 2126 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. കഴിഞ്ഞ ദിവസം 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4683 ആയി ഉയര്‍ന്നു.
Karnataka reports 5,938 cases (2,126 in Bengaluru), 4,996 discharges and 68 deaths, taking total cases to 2,77,814 including 1,89,564 discharges and 4,683 deaths: State Health Department pic.twitter.com/ZNOfy0Wbqi
— ANI (@ANI) August 23, 2020
Discussion about this post