മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,441 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,82,383 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. മുംബൈയില്‍ മാത്രം 34 പേരാണ് മരിച്ചത്. 3.26 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്.
നിലവില്‍ 1,71,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,88,271 പേര് രോഗമുക്തി നേടിയെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചത്. മുംബൈയില്‍ മാത്രം 18,565 ആക്ടീവ് കേസുകളാണ് ഉള്ളത്. 7,419 പേരാണ് മുംബൈയില്‍ മാത്രം വൈറസ് ബാധമൂലം മരിച്ചതെന്നാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചത്.
10,441 new #COVID19 cases and 258 deaths reported in Maharashtra today. The total number of positive cases now stands at 6,82,383 including 4,88,271 recoveries and 1,71,542 active cases: State Health department pic.twitter.com/0SexmDxE49
— ANI (@ANI) August 23, 2020
Discussion about this post