അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്തമഴ തുടരുകയാണ്. ഡാമുകളിലെല്ലാം ജലനിരപ്പുയര്‍ന്നു. മിക്കതും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രാജ്കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് അതിശക്തമായ മഴയില്‍ നിറഞ്ഞുകവിഞ്ഞത്.
ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ഭാദര്‍ അണക്കെട്ടിലെ 29 ഷട്ടറുകളാണ് തുറന്നുവിട്ടിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 108 ഡാമുകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെഹ്സന, പട്ന, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഗാന്ധിനഗര്‍, ആരവല്ലി, സുരേന്ദ്രനഗര്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 44 നദികളും 41 തടാകങ്ങളും കവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡാമുകളില്‍ ഒന്നായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ 60.83 ശതമാനം വെള്ളമാണ് നിലവിലുള്ളത്. മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
#WATCH Gujarat: 29 shutters of the Bhadar Dam in Jetpur city of Rajkot district have been opened by six feet each today. pic.twitter.com/sqNmlZBkg7
— ANI (@ANI) August 23, 2020
Discussion about this post