കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി നല്‍കുമെന്ന തമിഴ്താരം സൂര്യയുടെ തീരുമാനത്തിന് അഭിനന്ദന പ്രവാഹം. തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം നടന് സൂര്യ വ്യക്തമാക്കിയത്. ആമസോണ്‍ പ്രൈം വഴി ഒക്ടോബര്‍ 30 നാണ് ചിത്രം റിലീസിനെത്തുക. ഇതോടൊപ്പമാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ താന്‍ സംഭാവന നല്‍കുമെന്നാണ് താരം വ്യക്തമാക്കിയത്. കൊവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവര്‍ത്തകരേയും കൊവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതെന്നും തീയ്യേറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തീയ്യേറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നും താരം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2
— Suriya Sivakumar (@Suriya_offl) August 22, 2020
Discussion about this post