ഗുവാഹത്തി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയി ആസാമില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന തള്ളി ബിജെപി ആസാം പ്രസിഡന്റ് രഞ്ജീത് കുമാര്‍. അടിസ്ഥാനരഹിതമായ പ്രചരണമാണ് ഇതെന്നും ബിജെപി പറയുന്നു.
‘പ്രായമാകുന്തോറും ആളുകള്‍ യാതൊരു കഴമ്പുമില്ലാത്ത മണ്ടത്തരങ്ങള്‍ വിളിച്ചുപറയും. തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന അത്തരത്തിലുള്ളതാണെന്ന് അദ്ദേഹം പ്രതികരിക്കുന്നു. നിരവധി മുന്‍ മുഖ്യമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ തരുണ്‍ ഗൊഗോയിയെപ്പോലെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത പ്രസ്താവനയാണ് തരുണ്‍ ഗൊഗോയിയുടേതെന്നും രഞ്ജീന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രഞ്ജന്‍ ഗൊഗോയി ആസാം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്നായിരുന്നു തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയത്.