ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സിനിമ-സീരിയലുകളെയും മറ്റ് പരിപാടികളുടെയും ചിത്രീകരണം പുനഃരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്താമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.
ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള ബാക്കി എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാന്‍.
അതേസമയം ഷൂട്ടിംഗ് ക്രൂ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസേഷനും മറ്റു അണുനശീകരണികളും ലഭ്യമായിരിക്കണം. ഒരു കാരണവശാലും ഷൂട്ടിംഗ് സെറ്റിലും പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
The shooting of films and tv serials can be resumed now while following the norms of social distancing and wearing of masks except for the people who are being recorded on camera: Prakash Javadekar, Union Minister for Information & Broadcasting #COVID19 https://t.co/bhG9mtPkw4
— ANI (@ANI) August 23, 2020
Discussion about this post