ന്യൂഡൽഹി: ഹരിയാനയിൽ ആറ് കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന മേൽപ്പാലം തകർന്നു വീണ് രണ്ട് പേർക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെക്ക് മാറ്റി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
തിരക്കേറിയ സോനാ റോഡിന് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന മേൽപ്പാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞത്. രാത്രിയാണ് പാലം പൊളിഞ്ഞുവീണത്. അതികൊണ്ടു തന്നെ വൻ അപകടം ഒഴിവാകുകയായിരുന്നു.
അതേസമയം, തകർന്നുവീണ പാലത്തിന്റെ ഭാഗങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു.
Slab of elevated corridor Sohna Road Gurugram collapsed. There have been 2 injuries and both have been admitted and under treatment. NHAI team, SDM and civil defence team are at site. pic.twitter.com/9JTCMaaoEA
— Dushyant Chautala (@Dchautala) August 22, 2020
Discussion about this post