ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 69239 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3044941 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 912 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 56706 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 707668 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2280567 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 661942 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 297 പേരാണ് മരിച്ചത്. നിലവില്‍ 169516 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 480114 പേരാണ് രോഗമുക്തി നേടിയത്.
കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7330 പേര്‍ക്കാണ്. ഇതില്‍ 2979 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 271876 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4615 ആയി ഉയര്‍ന്നു.
India's #COVID19 case tally crosses 30 lakh mark with 69,239 fresh cases and 912 deaths in the last 24 hours.
The #COVID19 case tally in the country rises to 30,44,941 including 7,07,668 active cases, 22,80,567 cured/discharged/migrated & 56,706 deaths: Ministry of Health pic.twitter.com/28wnEi7y5n
— ANI (@ANI) August 23, 2020