ന്യൂഡല്‍ഹി: എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. മാര്‍ച്ച് 31 ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് അശ്വനി ഭാട്ടിയ. 2022 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. നിലവില്‍ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് അശ്വനി ഭാട്ടിയ.
അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിങ് ഡയറക്ടര്‍മാര്‍. സാമ്പത്തിക സേവന വകുപ്പിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു. മെയ് മാസത്തില്‍ ബാങ്ക്സ് ബോര്‍ഡ് ബ്യൂറോയാണ് അശ്വിനി ഭാട്ടിയയുടെ പേര് നിര്‍ദേശിച്ചത്.
അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ നിലവിലെ ചെയര്മാന് രജനീഷ് കുമാറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ എസ്ബിഐയുടെ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ ബാങ്ക്സ് ബോര്‍ഡ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്.
Discussion about this post