കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7000ത്തിലധികം പേര്‍ക്ക്; ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7330 പേര്‍ക്കാണ്. ഇതില്‍ 2979 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 271876 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4615 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 7626 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 184568 ആയി ഉയര്‍ന്നു.


അതേസമയം ആന്ധ്രയില്‍ പുതുതായി 10276 പേര്‍ക്കാണ് രോഗമ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 345216 ആയി ഉയര്‍ന്നു. നിലവില്‍ 89389 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 3189 പേരാണ് മരിച്ചത്.

Exit mobile version