റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരുടെയും പരിശോധനാ ഫലം വന്നത്. നേരത്തേ ഇദ്ദേഹത്തിന്റെ സ്റ്റാഫിനും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം പിതാവിനും മാതാവിനും കൊവിഡ് പോസിറ്റീവ് ആയ വിവരം മുഖ്യമന്ത്രി ഹേമന്ദ് സോറനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടരുന്നതായാണ് അദ്ദേഹം അറിയിച്ചത്. ഇദ്ദേഹവും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും ഹേമന്ദ് സോറന് പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഹേമന്ദ് സോറന് പരിശോധനയ്ക്ക് വിധേയമായത്. ക്യാബിനറ്റ് മീറ്റിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post