ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,571 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,64,546 ആയി ഉയര്‍ന്നു. 93 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4522 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 6,561 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 83066 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,995 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 367430 ആയി ഉയര്‍ന്നു. 101 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 6340 ആയി ഉയര്‍ന്നു. നിലവില്‍ 53,413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3,07,677 പേര് രോഗമുക്തി നേടിയെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ വൈറസ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളാണ് തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയും.
Discussion about this post