മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,161 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,57,450 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 339 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21,698 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 11,749 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,70,873 ആയി. നിലവില്‍ 1,64,562 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം ആന്ധ്രയില്‍ പുതുതായി 9,544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 91 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,34,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,092 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 87,803 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
14,161 new #COVID19 cases, 11,749 recoveries & 339 deaths reported in Maharashtra today. Total number of COVID cases rises to 6,57,450 in the state, which includes 4,70,873 recovered cases, 1,64,562 active cases & 21,698 deaths till date: State Health Department, Maharashtra pic.twitter.com/CM2nnfENrJ
— ANI (@ANI) August 21, 2020
Discussion about this post