ഒഡീഷ: കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിച്ച് ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറായിരുന്ന കൃഷ്ണ നായിക്കിന്റെ മൃതദേഹമാണ് ഭാര്യ മുന്പില് നിന്ന് സംസ്കരിച്ചത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൃഷ്ണ നായിക്കിനെ ജെയ്പോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ സഹീദ് ലക്ഷമണ് നായക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃഷ്ണ നായികിനെ ബന്ധുക്കള്‍ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാ മധ്യേ മരണപ്പെടുകയായിരുന്നു.
മൃതദേഹം സംസ്കരിക്കാനായി കൊണ്ടുവന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഭയന്ന് പിന്മാറി. ആരും തയ്യാറാകാതെ വന്നതോടെ കൃഷ്ണ നായികിന്റെ ഭാര്യ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
Discussion about this post