ന്യൂഡല്‍ഹി: ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19ന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട് എത്തിയ ആയര്‍വേദ ഡോക്ടര്‍ക്ക് സുപ്രീംകോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് സഞ്ജയ് എസ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഹരിയാനയിലെ ഓംപ്രകാശ് വൈദ് ഗ്യാന്തര എന്ന ഡോക്ടറാണ് കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്നും രാജ്യത്തെ എല്ലാ ഡോക്ടര്‍മാരോടും ആശുപത്രികളോടും ഇത് ഉപയോഗിക്കണമെന്നും ആവശ്യപ്പെ് സുപ്രീംകോടതിയില്‍ എത്തിയത്.
എന്നാല്‍ ആയുര്‍വേദ ഡോക്ടറുടെ വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ സമയം കളയുന്ന ഇത്തരം ഹരജികളുമായി വരരുതെന്നും 10000 രൂപ പിഴ ചുമത്തുകയാണെന്നും കോടതി വിധിക്കുകയായിരുന്നു.
Discussion about this post