മുംബൈ: പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ സത്യം പുറത്തെത്തിക്കാൻ ഇടപെട്ട് നടനും എംപിയുമായ സുരേഷ് ഗോപിയും. സുശാന്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നതായി അറിയിച്ച് രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്കുമുൻപ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോൾ പിതാവിനെക്കൂടി പരിഗണിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സർക്കാർ ഇടപെട്ടാൽ അന്വേഷണം സുതാര്യമല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post