ചെന്നൈ: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് എസ്പിബി കഴിയുന്നത്.
അതേസമയം ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയാണ് ചികിത്സ. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാക്കിയത്. എങ്കിലും രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള ആരോഗ്യ സൂചികകള്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യത്തിനായി ഇളയാരജയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടന്നു. മുന്‍പ് എംജിആര്‍ രോഗബാധിതനായപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നതാണ്. എംജിആര്‍ പിന്നീട് ആരോഗ്യവാനായി മടങ്ങിവന്നു. പ്രിയപ്പെട്ട എസ്പിബിയും അതുപോലെ ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ഇളയരാജയുടെ വാക്കുകള്‍. രജനീകാന്ത്, എആര്‍ റഹ്മാന്‍, ഭാരതീരാജ തുടങ്ങി നിരവധി പേരാണ് എസ്പിബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.