ന്യൂഡല്‍ഹി: ലൈസന്‍സുള്ള ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മദ്യം വിളമ്പാന്‍ അനുമതി നല്കി ഡല്‍ഹി സര്‍ക്കാര്‍. അഞ്ച് മാസത്തിന് ശേഷമാണ് മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഡല്‍ഹിയില്‍ നേരത്തെ മദ്യവില്പനക്ക് അനുമതി നല്‍കിയെങ്കിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മദ്യം വിളമ്പാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതേസമയം ഭൂരിപക്ഷം സംസ്ഥാനങ്ങളും ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മദ്യവില്പനക്ക് അനുമതി നല്‍കിയിട്ടില്ല.
ഡല്‍ഹിയില്‍ ഇന്ന് 1215 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഇന്ന് 22 പേര് കൂടി മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 4257 ആയി ഉയര്‍ന്നു.
Discussion about this post