ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംഘടനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവ്‌രാജ് ബൊമ്മൈ. ആവശ്യമെങ്കിൽ എസ്ഡിപിഐ സംഘടനയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളെ ചെറുക്കാൻ ആഭ്യന്തരവകുപ്പും പോലീസും സ്വീകരിച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു, പൊതുമുതൽ നശിപ്പിച്ചതിലുള്ള നഷ്ടം കലാപകാരികളിൽ നിന്നും ഈടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കലാപത്തിൽ മുഖ്യപങ്കുള്ള എസ്ഡിപിഐക്ക് നിരോധനമേർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുന്നത് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എസ്ഡിപിഐയെ നിരോധിക്കുമെന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. എന്നാൽ സംഘടനയ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ഈ പ്രശ്‌നം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് വിടുമെന്നും നിരോധനത്തെക്കുറിച്ച് അഭിപ്രായം ആരായുമെന്നും കർണാടക നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.
Discussion about this post