ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്ട്ടെ ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഭീഷണി പിന്നാലെ അസഭ്യ വര്‍ഷവും. മുംബൈ കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ക്കാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
കൈക്കൂലി വാങ്ങിയാണ് സുശാന്തിന്റേത് ആത്മഹത്യയെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ ട്രോളുകള്‍ പ്രചരിപ്പിച്ച് വരികയാണ്. ഡോക്ടര്‍മാരുടെ മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ നിരവധി പേര് ഇവരെ വിളിച്ച് അസഭ്യവര്‍ഷം നടത്തി. ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്കും വിളിച്ച് ആക്ഷേപിക്കുന്നുണ്ട്. കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post