ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി പ്രാര്‍ഥനയ്ക്കായി ലോകജനതയെ ക്ഷണിക്കുകയാണ് സംവിധായകന് ഭാരതിരാജ.
ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പ്രാര്‍ഥന ആരംഭിക്കുക. ‘സ്നേഹത്തിന്റെ വിത്ത് വിതയ്ക്കാന്‍ മാത്രമേ എസ്പിബിക്ക് അറിയൂ. അദ്ദേഹം ഒരു അത്ഭുത കലാകാരനാണ്. എസ്പിബി ഉടന്‍ നമുക്കിടയിലേക്ക് മടങ്ങിയെത്തും. നാം അദ്ദേഹത്തെ തിരികെ കൊണ്ടുവരും.” എന്ന് ഭാരതിരാജ പറയുന്നു.
‘മുന്‍പ് എം.ജി.ആര് രോഗബാധിതനായപ്പോള്‍ ഇതുപോലെ നാം എല്ലാവരും പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നിരുന്നു. അദ്ദേഹം പിന്നീട് ആരോഗ്യവാനായി മടങ്ങി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രിയപ്പെട്ട എസ്പിബിയുടെ തിരിച്ചുവരവിനു വേണ്ടിയും നമുക്ക് അതുപോലെ ചെയ്യാം’, പ്രാര്‍ഥനയ്ക്കായി ക്ഷണിച്ച് ഭാരതിരാജ പറഞ്ഞു.
സംഗീതജ്ഞര്‍, അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ തുടങ്ങി നിരവധി പേര് പ്രാര്‍ഥനാ യജ്ഞത്തിന്റെ ഭാഗമാകും. ഇളയരാജ, രജനികാന്ത്, കമല്‍ ഹാസന്, എ.ആര്.റഹ്മാന്, വൈരമുത്തു തുടങ്ങിയവര്‍ സ്വവസതികളില്‍ നിന്നും പങ്കുചേരും. പ്രാര്‍ഥനയുടെ ഭാഗമായി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളും പ്ലേ ചെയ്യും.
Discussion about this post