ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 69652 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2836926 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 977 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 53866 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 686395 ആണ്. ഇതുവരെ 2096665 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13165 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 628642 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21033 ആയി ഉയര്‍ന്നു. നിലവില്‍ 160413 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 446881 പേരാണ് രോഗമുക്തി നേടിയത്
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8642 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 249590 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 2804 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരു നഗരത്തിലാണ്. 126 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4327 ആയി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 355449 ആയി ഉയര്‍ന്നു. 116 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6123 ആയി ഉയര്‍ന്നു. നിലവില്‍ 53155 ആക്ടീവ് കേസുകളാണ് ഉള്ളത്.
Spike of 69,652 cases and 977 deaths reported in India, in the last 24 hours.
The #COVID19 tally in the country rises to 28,36,926 including 6,86,395 active cases, 20,96,665 cured/discharged/migrated & 53,866 deaths: Ministry of Health and Family Welfare pic.twitter.com/1RWro1WWpE
— ANI (@ANI) August 20, 2020
Discussion about this post