മുംബൈ: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയ ബോളിവുഡ് താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോനു സൂദ്. വെള്ളപ്പൊക്കത്തില്‍ നനഞ്ഞു കുതിര്‍ന്ന തന്റെ പുസ്തകങ്ങളെ നോക്കി കരയുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോള്‍ കാണുന്നത് നനഞ്ഞു കുതിര്‍ന്ന തന്റെ പുസ്തകങ്ങളെയാണ്. ഇതുകണ്ട് സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോയ അഞ്ജലിയുടെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ വീഡിയോ കണ്ണുനീര് തുടയ്ക്കൂ സഹോദരി എന്നു പറഞ്ഞുകൊണ്ട് റീട്വീറ്റ് ചെയ്താണ് സോനു സൂദ് അഞ്ജലിക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനല്‍കുമെന്നും സോനു സൂദ് ഉറപ്പുനല്‍കിയിട്ടുണ്ട്.
आंसू पोंछ ले बहन…
किताबें भी नयीं होंगी..
घर भी नया होगा। https://t.co/crLh48yCLr— sonu sood (@SonuSood) August 19, 2020
Discussion about this post