മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13165 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 628642 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21033 ആയി ഉയര്‍ന്നു. നിലവില്‍ 160413 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 446881 പേരാണ് രോഗമുക്തി നേടിയത്.
13,165 new #COVID19 cases and 346 deaths reported in Maharashtra today; 9,011 patients discharged. The total cases in the state rise to 6,28,642, including 21,033 deaths and 4,46,881 recovered patients. Active cases stand at 1,60,413: Public Health Department, Maharashtra pic.twitter.com/79uFGE92Z5
— ANI (@ANI) August 19, 2020
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8642 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 249590 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 2804 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരു നഗരത്തിലാണ്. 126 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4327 ആയി ഉയര്‍ന്നു.
8,642 new #COVID19 cases (including 2,804 cases from Bengaluru Urban), 7,201 discharges and 126 deaths reported in Karnataka today. The total number of cases rises to 2,49,590 including 81,097 active cases, 1,64,150 discharges and 4,327 deaths: State Health Department pic.twitter.com/8DbPCyb8ZE
— ANI (@ANI) August 19, 2020
തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 355449 ആയി ഉയര്‍ന്നു. 116 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6123 ആയി ഉയര്‍ന്നു. നിലവില്‍ 53155 ആക്ടീവ് കേസുകളാണ് ഉള്ളത്.