ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി. ഡൽഹിയിൽ വെച്ച് ബിജെപി പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് അഞ്ച് പേരും പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒക്രാം ഇബോയി സിങിന്റെ അനന്തിരവൻ ഓക്ര ഹെൻട്രി സിങും ഇതിൽ ഉൾപ്പെടുന്നു.
ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്, വൈസ് പ്രസിഡന്റ് ബൈജയന്ത പാണ്ഡ എന്നിവർ പാർട്ടിയിലേക്കുള്ള കോൺഗ്രസ് എംഎൽഎമാരുടെ വരവിനെ പിന്തുണച്ചു. 2017 വരെ നീണ്ട കോൺഗ്രസ് ഭരണം മണിപ്പൂരിന്റെ വികസനത്തെ പിന്നോട്ടടിച്ചു. എൻഡിഎ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ പാടെ മാറി. ജിഡിപി വളർച്ച നിരക്കിൽ അത് പ്രകടമായിട്ടുണ്ടെന്നും ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് പറഞ്ഞു.
Discussion about this post