ന്യൂഡൽഹി: കോടികൾ ചെലവഴിച്ച് കേന്ദ്ര സർക്കാർ നിർമ്മിച്ച ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേലിൻരെ ഏകതാ പ്രതിമയ്ക്ക് ഇനി സുരക്ഷയൊരുക്കുക സിഐഎസ്എഫ് ജവാന്മാർ. പ്രതിമയുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
ഓഗസ്റ്റ് 25 മുതൽ 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡൽഹി മെട്രോയിലും ഡൽഹിയിലെ തന്ത്രപ്രധാന സർക്കാർ കെട്ടിടങ്ങളിലും സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ ഇവിടേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏതാനും മാസങ്ങളായി നിരോധിച്ചിരിക്കുകയാണ്. സെപ്റ്റംബർ 2 മുതൽ ഏകതാ പ്രതിമ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.