ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന സുപ്രീംകോടി നാളെ മുതല്‍ ഭാഗികമായി തുറക്കും. ആദ്യഘട്ടത്തില്‍ മൂന്ന് കോടതികളാണ് തുറക്കുക. 14 ദിവസത്തേക്കാണ് തുറക്കുന്നത്. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികള്‍ ഇതിനായി സജ്ജമാക്കി.
14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ച് മറ്റ് കോടതികള്‍ തുറക്കുന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും. മറ്റ് കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തന്നെ തുടരാനാണ് തീരുമാനം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സുപ്രീംകോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു നേരത്തെ കേസ് പരിഗണിച്ചു കൊണ്ടിരുന്നത്.
Discussion about this post