പൂനെ: ഹെല്‍മറ്റില്ലാതെ ബൈക്കില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങി പോലീസ്. 2019 ജനുവരി ഒന്ന് മുതല്‍ ഈ സംവിധാനം നടപ്പാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഇന്ധനം നല്കാതിരുന്നാല് ഒരുപരിധിവരെ ഹെല്‍മറ്റ് ഉപയോഗം ഉറപ്പാക്കാമെന്നാണ് പോലീസ് കരുതുന്നത്.
ഹെല്‍മറ്റ് പരിശോധന ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് പൂനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തേജസ്വി സത്പുത് പറഞ്ഞതായി മോട്ടോ റോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് കനത്ത പിഴയും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പോലീസിന്റെ നിര്‍ദേശത്തിനെതിരേ വലിയ പ്രതിഷേധവും ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post