കൊവിഡില്‍ നിന്ന് സംവിധായകന്‍ രാജമൗലിയും കുടുംബവും മുക്തരായി. ഇപ്പോള്‍ കൊവിഡ് രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഹൈദരാബാദ് പോലീസ് നേതൃത്വം നല്‍കുന്ന പ്ലാസ്മ ദാന ബോധവല്‍ക്കരണ പരിപാടിയില്‍ രാജമൗലിയും ഭാര്യ രാമയും പങ്കെടുത്തു.
ജൂലായ് 29ന് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചിരുന്നു. ഏഴ് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് കൊവിഡില്‍ നിന്നും കുടുംബം മുക്തി നേടിയത്.
‘രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നെഗറ്റീവാണ് ഫലം. പ്ലാസ്മാ ദാനത്തിന് ആവശ്യമായ ആന്റിബോഡി ശരീരത്തില്‍ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടര്‍ അറിയിച്ചത്’- കൊവിഡ് വിമുക്തനായ ശേഷം രാജമൗലി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.