ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12 ശതമാനം വര്‍ധനവ് ഉണ്ടാകാന്‍ സാധ്യയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ ഭാഗത്താണ് ഇത്തരം കേസുകള്‍ കൂടുതലും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവും ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവുമാണ് കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുരുഷന്മാരില് ശ്വാസകോശം, വായ്, വയറ്, അന്നനാളം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് കൂടുതല്‍ കാണുന്നത്. അതേസമയം, സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവുമാണ് സാധാരണയായി കാണപ്പെടുന്നത്.
ചൊവ്വാഴ്ചയാണ് ദി നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപ്പോര്‍ട്ട് 2020 ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്ന് പുറത്തിറക്കിയത്. 2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കാന്‍സര്‍ കേസുകളില്‍ 6,79,421 പേര് പുരുഷന്മാരും, 7,12,758 പേര് സ്ത്രീകളുമാണ്. 2025 ആകുന്നതോടെ ഇത് യഥാക്രമം 7,63,575, 8,06,218 ആയി ഉയരുമെന്നാണ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്.
Discussion about this post